റഷ്യൻ എണ്ണ ഇറക്കുമതി: താരിഫ് വിഷയം മോദിയും ട്രംപും ചർച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ്


12, August, 2026
Updated on 12, August, 2026 10


വാഷിങ്‌ടൺ > റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക പ്രഖ്യാപിച്ച താരിഫ് ഭീഷണി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിട്ട് ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് വൈറ്റ് ഹൗസ്.റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ അഞ്ച് ഉപഭോക്താക്കൾക്കെതിരെ 100 ശതമാനം വരെ താരിഫ് ചുമത്താൻ യുഎസ് പ്രസിഡന്റിന് അനുമതി നൽകുന്ന ബിൽ യുഎസ് സെനറ്റ് പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാരോ നിലപാട് വ്യക്തമാക്കിയത്. റഷ്യയുമായുള്ള എണ്ണവ്യാപാരം വഴി ലഭിക്കുന്ന സാമ്പത്തിക സഹായമാണ് യുക്രെയ്‌നെതിരായ യുദ്ധത്തിന് റഷ്യ ഉപയോഗിക്കുന്നതെന്നാണ് യുഎസ് വാദം.2022-ലെ യുക്രെയ്‌ൻ യുദ്ധത്തിന് മുമ്പ് ഇന്ത്യ റഷ്യയിൽനിന്ന് കാര്യമായി എണ്ണ വാങ്ങിയിരുന്നില്ലെന്നും എന്നാൽ പിന്നീട് വൻതോതിൽ ഇറക്കുമതി തുടങ്ങുകയായിരുന്നുവെന്നും നവാരോ പറഞ്ഞു. ഇന്ത്യയെ റഷ്യൻ എണ്ണവ്യാപാരത്തിൽനിന്ന് അകറ്റുന്നതിൽ തനിക്ക് പങ്കുണ്ടെന്നും വിഷയം ഇപ്പോൾ പരിഹരിക്കപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.ട്രംപും മോദിയും തമ്മിൽ വളരെ നല്ല ബന്ധമാണുള്ളതെന്നും വിഷയത്തിൽ ഇരുവരും ചേർന്ന് തീരുമാനമെടുക്കുമെന്നും, ഇതിനിടയിൽ ഇടപെടേണ്ട കാര്യം തനിക്കില്ലെന്നും നവാരോ കൂട്ടിച്ചേർത്തു.












Feedback and suggestions