2, September, 2026
Updated on 2, September, 2026 3
തൂഫാനും’ ‘ഗ്രിപ്പി’നും പിന്നാലെ ഗുണ്ടകളെയും മയക്കുമരുന്ന് മാഫിയകളെയും നേരിടാൻ കേരള പൊലീസ് പുതിയ ഓപ്പറേഷനിലേക്ക്. ഇത്തവണ ലക്ഷ്യം ഗുണ്ടകളുടെയും മാഫിയകളുടെയും അനധികൃത പണമിടപാടുകളും സാമ്പത്തിക സ്രോതസുകളും കണ്ടെത്തി തകർക്കുക. ഇതിന്റെ ഭാഗമായി ഗുണ്ടകൾ, മയക്കുമരുന്ന് സംഘങ്ങൾ, സൈബർ തട്ടിപ്പുകാർ, ക്വട്ടേഷൻ സംഘങ്ങൾ എന്നിവരുമായി ബന്ധമുള്ളവരുടെ പണമിടപാടുകളും ബാങ്ക് അക്കൗണ്ടുകളും നിരീക്ഷിക്കും. ആധുനിക സാങ്കേതികവിദ്യയ്ക്കൊപ്പം വിവിധ ഏജൻസികളുടെ സഹായവും ഉപയോഗിച്ചായിരിക്കും പരിശോധന.പ്രതികളുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ, അടുപ്പമുള്ളവർ, സംഘടനകൾ, ക്രിമിനൽ പശ്ചാത്തലമുള്ളവർ, തടവുശിക്ഷ അനുഭവിക്കുന്നവർ എന്നിവരുടെ കഴിഞ്ഞ ഒരു വർഷത്തെ സാമ്പത്തിക ഇടപാടുകളും പണത്തിന്റെ ഉറവിടങ്ങളും പരിശോധിക്കും. സംസ്ഥാനത്തിന് പുറത്തുനിന്ന് പണം എത്തുന്ന വഴികളും പ്രത്യേക സംഘം നിരീക്ഷിക്കും. ഇതുമായി ബന്ധപ്പെട്ട വിവരശേഖരണം പൊലീസ് ഇതിനകം ആരംഭിച്ചതായാണ് വിവരം.മയക്കുമരുന്ന് കച്ചവടം, സിന്തറ്റിക് ലഹരിമരുന്നുകളുടെ നിർമാണവും വിൽപ്പനയും, ആയുധക്കടത്ത്, മനുഷ്യക്കടത്ത്, ക്വട്ടേഷൻ, മാസപ്പടി, തട്ടിക്കൊണ്ടുപോകൽ, വ്യാജ ഉത്പന്നങ്ങളും വ്യാജമരുന്നുകളും, സൈബർ കുറ്റകൃത്യങ്ങൾ, ചൂതാട്ടം, ഭൂമിക്കച്ചവടം തുടങ്ങിയവയാണ് പ്രധാന സാമ്പത്തിക സ്രോതസുകളായി പൊലീസ് പരിശോധിക്കുന്നത്. ഇത്തരം പണമിടപാടുകൾ കണ്ടെത്തി അതിന്റെ ശൃംഖല തകർക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.മാഫിയകളുടെയും ഗുണ്ടകളുടെയും അനധികൃത സാമ്പത്തിക സ്രോതസുകൾ തകർക്കുകയാണ് ലക്ഷ്യം. ഇതിനായി പുതിയ ഓപ്പറേഷന് രൂപം നൽകും” എന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ അറിയിച്ചു. ഗുണ്ടാ-മാഫിയ പ്രവർത്തനങ്ങളുടെ പിന്നിലെ പണം കണ്ടെത്തി തടയുന്നതിലൂടെ അവരുടെ സാമ്പത്തിക അടിത്തറ തന്നെ ദുർബലപ്പെടുത്താനാണ് പൊലീസിന്റെ പുതിയ നീക്കം.