21, September, 2026
Updated on 21, September, 2026 9
ടെക്‌സസ്: ഓസ്റ്റിനില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (കഇഋ) ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെയ്പില്‍ ് ഒരാള്‍ക്ക് പരിക്കേറ്റു. വെടിവെയ്പിനു പിന്നാലെ പ്രതിഷേധവുമായി ജനങ്ങള്‍ സംഘടിച്ചു. വെടിവെയപിനെതിരേ പ്രാദേശിക ജനപ്രതിനിധികളും രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. ഓസ്റ്റിന്‍ മേയര്‍ കിര്‍ക്ക് വാട്‌സണ്‍, നഗരത്തിലെ തെരുവില്‍ ഐസിഇ ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെയ്പില്‍ തനിക്ക് അതിശക്തമായ പ്രതിഷേധമുണ്ടെന്നു വ്യക്തമാക്കി.
വെടിയേറ്റത് വില്‍ബര്‍ റാഫേല്‍ ഗാര്‍സസ് പെരസ് എന്നു തിരിച്ചറിഞ്ഞു. . ശരീരത്തിന്റെ മധ്യഭാഗത്ത് വെടിയേറ്റ ഇയാളെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കാണു ഇയാള്‍ക്കേറ്റത്. .പെരസിന്റെ ആരോഗ്യനിലയെക്കുറിച്ച് ഭാര്യയെ ഐസിഇ ഇതുവരെ അറിയിച്ചിട്ടില്ലെന്നും, അവര്‍ക്കു ഭര്‍ത്താവുമായി സംസാരിക്കാനും കഴിഞ്ഞിട്ടില്ലെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.വെടിയേറ്റതിന് പിന്നാലെയുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വീഡിയോയും പുറത്തുവന്നു. സാക്ഷി പകര്‍ത്തി പ്രാദേശിക സിറ്റി കൗണ്‍സില്‍ അംഗത്തിന് കൈമാറിയ വീഡിയോയില്‍ നീല നിറത്തിലുള്ള കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ കുനിഞ്ഞിരിക്കുന്ന പെരസിനെ ചുറ്റും ഐസിഇ ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നതായി കാണാം. ”ബ്രേക്ക് ചെയ്യാത്തതിനാലാണ് തനിക്ക് വെടിയേറ്റത്” എന്ന് സ്പാനിഷ് ഭാഷയില്‍ ഇയാള്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് കൈവിലങ്ങിട്ട നിലയില്‍ ഉദ്യോഗസ്ഥര്‍ ഇയാളുടെ ഷര്‍ട്ട് മുറിക്കുന്നതും പുറകിലെ വെടിയേറ്റ പാട് പരിശോധിക്കുന്നതും വീഡിയോയില്‍ കാണാംഞായറാഴ്ച ഉച്ചയോടെ നോര്‍ത്ത് ഓസ്റ്റിനിലെ റിസര്‍ച്ച് ബുലവാര്‍ഡിനും ആന്‍ഡേഴ്‌സണ്‍ സ്‌ക്വയറിനും സമീപമാണ് സംഭവം നടന്നത്. സ്ഥലത്തുണ്ടായിരുന്ന നീല ടൊയോട്ട കൊറോളയില്‍ വെടിയേറ്റതിന്റെ പാടുകളും യാത്രക്കാരുടെ വശത്തെ വാതിലുകളില്‍ കേടുപാടുകളും ഉണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനത്തെ പിന്തുടരുന്ന സംഭവത്തില്‍ സഹായത്തിനായി തങ്ങളെ വിളിച്ചിരുന്നുവെന്നും, സ്ഥലത്തെത്തിയപ്പോഴേക്കും ഒരാള്‍ക്ക് വെടിയേറ്റിരുന്നുവെന്നും ടെക്‌സസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ടെക്‌സസ് ഡിപിഎസ് റേഞ്ചര്‍മാര്‍ ഓസ്റ്റിന്‍ പൊലീസിനെ സഹായിക്കുന്നുണ്ട്.