ഇന്ത്യ-ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിലേക്ക്; ഉഭയകക്ഷി വ്യാപാരം അഞ്ച് വർഷത്തിനുള്ളിൽ 500 കോടി ഡോളറിലെത്തിക്കും


22, September, 2026
Updated on 22, September, 2026 8


ന്യൂഡൽഹി: ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിന് (എഫ്.ടി.എ.) അന്തിമരൂപമായി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 500 കോടി (5 ബില്യൺ) യു.എസ്. ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമഗ്ര സാമ്പത്തിക ചട്ടക്കൂടാണ് കരാർ മുന്നോട്ടുവെക്കുന്നത്.വിജയദശമി ദിനമായ 2026 ഒക്ടോബർ 20 മുതൽ കരാർ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയൽ 'എക്സി'ലൂടെ (X) അറിയിച്ചു. ഇരു രാജ്യങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ചരിത്ര കരാർ ഏപ്രിൽ മാസത്തിലാണ് ഒപ്പുവെച്ചത്.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 100% നികുതിയിളവ്; പ്രാദേശിക മേഖലകൾക്ക് സംരക്ഷണം

കരാർ പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് ന്യൂസീലൻഡ് 100 ശതമാനം നികുതിയിളവ് അനുവദിക്കും. അതേസമയം, ഇന്ത്യൻ കർഷകരുടെയും തദ്ദേശീയ വ്യവസായങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ചില സുപ്രധാന ഇളവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വെണ്ണ, പാൽക്കട്ടി, ഉള്ളി, ചില പ്രത്യേക ലോഹങ്ങൾ എന്നിവയെ നികുതിയിളവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി.നിലവിൽ 240 കോടി ഡോളറിലുള്ള വ്യാപാര ബന്ധം ഇരട്ടിയാക്കുന്നതിനൊപ്പം, അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയിലേക്ക് 2000 കോടി ഡോളറിന്റെ വൻകിട നിക്ഷേപം കൊണ്ടുവരാനും ന്യൂസീലൻഡ് പ്രതിജ്ഞാബദ്ധമാണ്.

തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ വൻ നേട്ടം

വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ഇന്ത്യക്ക് വലിയ മുന്നേറ്റത്തിനാണ് കരാർ വഴിയൊരുക്കുന്നത്. വൈദഗ്ധ്യമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്കായി പ്രതിവർഷം 5,000 താത്കാലിക തൊഴിൽ വിസകൾ ന്യൂസീലൻഡ് അനുവദിക്കും.ന്യൂസീലൻഡിൽ ഉപരിപഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് എസ്.ടി.ഇ.എം. (STEM) മേഖലകളിൽ പഠിക്കുന്നവർക്ക്, പഠനശേഷമുള്ള വർക്ക് വിസ കാലാവധി മൂന്ന് മുതൽ നാല് വർഷം വരെയായി നീട്ടി നൽകാനും കരാറിൽ ധാരണയായിട്ടുണ്ട്.


































Feedback and suggestions