23, September, 2026
Updated on 23, September, 2026 9
വാഷിംഗ്ടണ്‍: യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റിനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ എഐ ഉപദേഷ്ടാവായി നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും അപകടങ്ങളും സംബന്ധിച്ച് വാഷിങ്ടണില്‍ നിയമനിര്‍ മാതാക്ക ള്‍ക്കിടയി ല്‍ ആശങ്കകള്‍ ശക്തമാ കുന്നതി നിടെയാണ് ബെസന്റിന്റെ പുതിയ ചുമതല യെക്കുറിച്ചുള്ള ചര്‍ച്ചകള്‍. സെമഫോര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.എഐ സംബന്ധിച്ച ആശങ്കകള്‍ ട്രംപ് പലതവണ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും അധിക നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ശനിയാഴ്ച പുതിയ എഐ ഉപദേഷ്ടാവിനെ നിയമിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന്റെ ചുമതലകളും പ്രവര്‍ത്തനരീതിയും സംബന്ധിച്ച് വിശദാംശങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിരുന്നില്ല. ബെസന്റിന്റെ പുതിയ സാധ്യതയുള്ള ചുമതലയെക്കുറിച്ച് ട്രഷറി വകുപ്പ് ഉടന്‍ പ്രതികരിച്ചിട്ടില്ല.ചൈനീസ് പ്രതിനിധികളുമായി ന്യൂയോര്‍ക്കില്‍ ഞായറാഴ്ച നടന്ന ചര്‍ച്ചകള്‍ക്ക് ബെസന്റാണ് നേതൃത്വം നല്‍കിയത്. വാഷിങ്ടണില്‍ ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള ഉച്ചകോടിക്ക് മുന്നോടിയായാണ് ചര്‍ച്ചകള്‍ നടന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയായി.ചര്‍ച്ചകള്‍ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് saസംസാരിച്ച ബെസന്റ്, എഐ സുരക്ഷാ മുന്നറിയിപ്പ് സംവിധാനവും യുഎസ്‌ചൈന എഐ സംഭാഷണത്തിനുള്ള പുതിയ സംവിധാനവും വാഷിങ്ടണ്‍ നിര്‍ദേശിച്ചതായി പറഞ്ഞു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി.