24, September, 2026
Updated on 24, September, 2026 6
വാഷിംഗ്ടണ്‍: ഫെഡറല്‍ പരിശോധനകള്‍ നടത്താതെ വിപണിയിലെത്തിച്ച 1.67 ലക്ഷം പൗണ്ട് മാംസം തിരിച്ചുവിളിച്ചു. ബീഫ്, പോര്‍ക്ക്, ആട്ടിറച്ചി എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറിന്റെ ഫുഡ് സേഫ്റ്റി ആന്‍ഡ് ഇന്‍സ്പെക്ഷന്‍ സര്‍വീസാണ് (ഇക്കാര്യം അറിയിച്ചത്. നോര്‍ത്ത് കരോലിനയിലെ ലൂക്കാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ മീറ്റ് ഡെലിവറി ഇന്‍കോര്‍പ്പറേറ്റാണ് മാംസം തിരിച്ചുവിളിക്കുന്നത്.സെപ്റ്റംബര്‍ 22ന് മുമ്പുള്ള വിവിധ ദിവസങ്ങളിലാണ് മാംസം ഉല്‍പ്പാദിപ്പിച്ചത്. തുടര്‍ന്ന് ജോര്‍ജിയയിലെ ഒരു വിതരണക്കാരന് കൈമാറിയ മാംസം രാജ്യത്തുടനീളമുള്ള റസ്റ്റോറന്റുകളിലേക്കും റീട്ടെയില്‍ സ്ഥാപനങ്ങളിലേക്കും വിതരണം ചെയ്തതായി യുഎസ്ഡിഎ അറിയിച്ചു. പതിവ് പരിശോധനയ്ക്കിടെയാണ് അധികൃതര്‍ പ്രശ്‌നം കണ്ടെത്തിയത്. ഉല്‍പ്പന്നങ്ങളില്‍ ഇഎസ്ടി. 1363′ എന്ന സ്ഥാപന നമ്പറുള്ള യുഎസ്ഡിഎ പരിശോധനാ മുദ്ര ഉണ്ടായിരുന്നെങ്കിലും ഈ നമ്പര്‍ ഫെഡറല്‍ പരിശോധനയ്ക്ക് അംഗീകൃതമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.റീക്കോളില്‍ വിവിധ തരത്തിലുള്ള അസംസ്‌കൃത ബീഫ്, പോര്‍ക്ക്, ആട്ടിറച്ചി ഉല്‍പ്പന്നങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സ്ലൈസ്ഡ് റിബ്ഐ, ബീഫ് ചക്ക്, ഓക്‌സ്‌ടെയില്‍, ബീഫ് ഷോര്‍ട്ട് റിബ്‌സ്, ഗ്രൗണ്ട് പോര്‍ക്ക്, പോര്‍ക്ക് ചോറിസോ, പോര്‍ക്ക് ചോപ്പ്‌സ്, പോര്‍ക്ക് റിബ്‌സ്, പോര്‍ക്ക് ഫീറ്റ്, പോര്‍ക്ക് ബോസ്റ്റണ്‍ ബട്ട്, ആട്ടിറച്ചി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വാക്വം സീല്‍ ചെയ്ത് കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകളിലാക്കിയ ഉല്‍പ്പന്നങ്ങള്‍ ജോര്‍ജിയയിലെ എ ആന്‍ഡ് ഡി ഫുഡ്‌സ് എന്ന വിതരണക്കാരനിലേക്കാണ് അയച്ചത്.തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങളുടെ പൂര്‍ണ പട്ടികയും അവയുടെ ലേബലുകളും യുഎസ്ഡിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു