ബ്രസീലിയൻ തുവരപ്പരിപ്പ് ഇന്ത്യൻ വിപണിയിലേക്ക്; ആഭ്യന്തര ക്ഷാമം പരിഹരിക്കാൻ പുതിയ നീക്കവുമായി ഇന്ത്യ


1, October, 2026
Updated on 1, October, 2026 10


രാജ്യത്തെ പ്ലസ് വിപണിയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ബ്രസീലിൽ നിന്നുള്ള തുവരപ്പരിപ്പ് ഉടൻ ഇന്ത്യൻ വിപണിയിലെത്തുന്നു. ഇന്ത്യ പൾസസ് ആൻഡ് ഗ്രെയിൻസ് അസോസിയേഷൻ ചെയർമാനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബർ-നവംബർ മാസങ്ങളിൽ കപ്പൽമാർഗം ആദ്യ ബാച്ച് വിതരണത്തിനെത്തും. ആവശ്യമായ അനുമതികൾ ലഭിക്കുന്നതോടെ ആദ്യഘട്ടത്തിൽ 20,000 മുതൽ 30,000 ടൺ വരെ തുവരപ്പരിപ്പ് രാജ്യത്തെത്തിക്കാനാണ് തീരുമാനം. വരും വർഷങ്ങളിൽ കയറ്റുമതി കൂടുതൽ വ്യാപിപ്പിക്കാനാണ് ഐപിജിഎയുടെ പദ്ധതി.


ഇന്ത്യൻ വിപണിയുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ബ്രസീലിലെ കർഷകർ തുവരപ്പരിപ്പ് കൃഷി വ്യാപിപ്പിച്ചത്. നിലവിൽ മ്യാൻമറിന് പുറമേ ഇന്ത്യയിലേക്ക് വലിയതോതിൽ ഉഴുന്ന് കയറ്റി അയക്കുന്ന രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. കൂടാതെ ബ്രൗൺ ഐ ബീൻസും ബ്രസീൽ ഇന്ത്യയിലേക്ക് നൽകുന്നുണ്ട്. ഇന്ത്യയുടെ അഭ്യർത്ഥന മാനിച്ചുള്ള ഈ കാർഷിക വിപുലീകരണം രാജ്യത്തെ ഭക്ഷ്യസുരക്ഷയ്ക്കും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഏറെ നിർണായകമാകും.



അതേസമയം, ഇന്ത്യയിലെ ഖരീഫ് സീസണിൽ തുവരപ്പരിപ്പ് കൃഷി ചെയ്യുന്ന വിസ്തൃതി 47.25 ലക്ഷം ഹെക്ടറായി വർധിച്ചിട്ടുണ്ടെങ്കിലും ചില സംസ്ഥാനങ്ങളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. പ്രധാന ഉൽപാദന സംസ്ഥാനങ്ങളായ കർണാടകയിലും മഹാരാഷ്ട്രയിലും മഴക്കുറവ് കാരണം കൃഷി വിസ്തൃതിയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഉത്തർപ്രദേശ്, ഗുജറാത്ത്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കൃഷി വർധിച്ചിട്ടുണ്ട്. പ്രാദേശിക ഉൽപാദനത്തിലെ കുറവുകൾ പരിഹരിക്കാൻ ബ്രസീലിൽ നിന്നുള്ള ഇറക്കുമതി ഏറെ സഹായകരമാകും.




Feedback and suggestions