മിന്നലേറ്റു! ഇൻഡിഗോ വിമാനത്തിന്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


8, October, 2026
Updated on 8, October, 2026 10


പട്‌നയിൽ നിന്ന് ലഖ്‌നൗവിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിന് ആകാശത്തുവെച്ച് ഇടിമിന്നലേറ്റു. ഏകദേശം 17,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരിക്കുമ്പോഴാണ് 104 യാത്രക്കാരും 6 ജീവനക്കാരുമുള്ള 6ഇ925 നമ്പർ വിമാനത്തിന്റെ മുൻഭാഗത്ത് മിന്നലടിച്ചത്. ശക്തമായ ആഘാതത്തെ തുടർന്ന് വിമാനത്തിന്റെ നോസ് സെക്ഷന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വിമാനം പട്നയിൽ സുരക്ഷിതമായി തിരിച്ചിറക്കിയതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് കമ്പനി അധികൃതർ അറിയിച്ചു.ലഖ്‌നൗവിൽ എത്തി തുടർന്ന് അഹമ്മദാബാദിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. അപകടത്തെ തുടർന്ന് ഈ സർവീസ് പൂർണ്ണമായി റദ്ദാക്കി. വിമാനത്തിന്റെ മുൻഭാഗത്തെ തകരാറിന് കാരണം മിന്നലാണോ അതോ പക്ഷി ഇടിച്ചതോ ആലിപ്പഴം വീണതോ ആണോ എന്നറിയാൻ എൻജിനീയറിങ് സംഘവും ഡി.ജി.സി.എയും സംയുക്തമായി വിശദമായ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.






Feedback and suggestions