20, October, 2026
Updated on 20, October, 2026 9
ഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് (ഒക്ടോബർ 20) ഇന്ത്യയിലെത്തും. ഉച്ചയോടെ മുംബൈയിൽ എത്തുന്ന മാർക്കോ റൂബിയോ, വൈകിട്ട് നാല് മണിക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ സംബന്ധിച്ച അന്തിമ ചർച്ചകൾ യോഗത്തിൽ പ്രധാന വിഷയമാകും.റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് 100 ശതമാനം വരെ അധിക താരിഫ് ഏർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കം രണ്ടു മാസത്തേക്ക് മരവിപ്പിച്ച സാഹചര്യത്തിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ്ജ രംഗത്തെ സഹകരണം ചർച്ചയിൽ ഇടംപിടിക്കും. കൂടാതെ റഷ്യ-യുക്രെയ്ൻ സംഘർഷം, പശ്ചിമേഷ്യൻ പ്രതിസന്ധി എന്നിവ പരിഹരിക്കുന്നതിനുള്ള നയപരമായ നടപടികളും കൂടിക്കാഴ്ചയിൽ വിലയിരുത്തും. നാളെ (ഒക്ടോബർ 21) മുംബൈയിൽ നിന്ന് ജാംനഗറിലേക്ക് പോകുന്ന മാർക്കോ റൂബിയോ റിലയൻസിന്റെ റിഫൈനറി സന്ദർശിക്കും. സന്ദർശനത്തിന്റെ ഭാഗമായി യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനും ഇന്ന് മുംബൈയിൽ എത്തുന്നുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യു.എ.ഇ മന്ത്രിയുമായും പ്രത്യേക കൂടിക്കാഴ്ച നടത്തും. അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ ഇരുനൂറ്റിയമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക ചടങ്ങും മുംബൈയിൽ നടക്കും.