രാജ്യത്തിന്റെ വീരപുത്രന്മാർക്ക് ആദരം; ചക്ര പുരസ്‌കാര ജേതാക്കൾക്ക് ഇനി വന്ദേ ഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകളിലും യാത്ര സൗജന്യം


26, November, 2026
Updated on 26, November, 2026 11



ന്യൂഡൽഹി: രാജ്യത്തിനായി അതുല്യമായ ധീരത പ്രകടിപ്പിച്ച സൈനികർക്കുള്ള ആദരസൂചകമായി, ചക്ര പരമ്പരയിലെ ധീരതാ പുരസ്‌കാര ജേതാക്കൾക്കുള്ള സൗജന്യ ട്രെയിൻ യാത്രാ ആനുകൂല്യം വന്ദേ ഭാരത് ഉൾപ്പെടെ രാജ്യത്തെ എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിച്ചു. നിലവിലുള്ള അർഹതാ മാനദണ്ഡങ്ങളിൽ യാതൊരു മാറ്റവും വരുത്താതെയാണ് ഈ സൗകര്യം വിപുലീകരിച്ചതെന്ന് റെയിൽവേ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ കരസേന ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെയാണ് ഈ സുപ്രധാന തീരുമാനം പങ്കുവെച്ചത്.


പ്രതിരോധ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് റെയിൽവേ മന്ത്രാലയം ഈ നിർണ്ണായക തീരുമാനമെടുത്തത്. നേരത്തെ രാജധാനി, ശതാബ്ദി, തുരന്തോ തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ നിബന്ധനകളോടെയായിരുന്നു സൗജന്യ യാത്ര അനുവദിച്ചിരുന്നത്. എന്നാൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള എല്ലാ ട്രെയിനുകളിലും നിയന്ത്രണങ്ങളില്ലാതെ സൗജന്യമായി യാത്ര ചെയ്യാൻ ഇവർക്ക് സാധിക്കും




Feedback and suggestions