16, December, 2025
Updated on 16, December, 2025 101
തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ഭാരവാഹികളും മന്ത്രിയും 19 സിനിമകൾക്ക് കേന്ദ്ര സർക്കാർ അനുവാദം നൽകിയില്ലായെന്ന എന്ന വാദം പച്ചക്കള്ളമാണ്.കാരണം ഫെസ്റ്റിവലിന് അയയ്ക്കുന്ന ചിത്രങ്ങളുടെ പേരും കഥാസാരവും ഒക്ടോബർ പകുതിയോടെയെങ്കിലും IBM ( ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി) ന് അയച്ചു കൊടുക്കണം ഇവിടെ ഇതൊന്നും നടന്നിട്ടില്ല.പ്രത്യേകിച്ചു IFFK യ്ക്ക് ഒരു ഫെസ്റ്റിവൽ ഡയറക്ടർ വേണം.അവർ കേന്ദ്ര ഇൻഫർമേഷൻ മിനിസ്ട്രിക്ക് അപേക്ഷ കൊടുത്താൽ മാത്രം പോര, നിരന്തരം തുടർ നടപടികളും നടത്തിയിരിക്കണം. ഇതിന് ചുമതലപ്പെടുത്തിയ വ്യക്തി ക്യുറേറ്റർ എന്ന നാമകരണം നൽകിയ വിദേശിയാണ്. ഇവിടെ, സർക്കാർ നടത്തുന്ന ചലച്ചിത്രമേള ഗോവയിലെയായാലും കേരളത്തിലെയായാലും ചിത്രങ്ങൾക്ക് സെൻസർഷിപ്പ് നിർബന്ധമാണ്. അതു മാത്രമല്ല കേന്ദ്രത്തിലെ ഇൻഫർമേഷൻ മിനിസ്ട്രിയുടെ അനുവാദം ലഭിച്ചതിന് ശേഷം മാത്രമേ ചിത്രങ്ങളുടെ പ്രദർശന തീയതിയും സമയവും തിയേറ്ററിൻ്റെ പേരും പ്രസിദ്ധം ചെയ്യാൻ നിയമം അനുവദിക്കുന്നുള്ളു. ഇവിടെ സിനിമകളുടെ ലിസ്റ്റ് കേന്ദ്ര വകുപ്പിന് നൽകിയതു തന്നെ വളരെ താമസിച്ചാണ്.ഇവർ പറയുന്ന കാര്യങ്ങൾ സത്യസന്ധമാണെങ്കിൽ സെൻസർഷിപ്പിനു അയച്ച ചിത്രങ്ങളുടെ പേരും മറ്റും ഐ. എഫ് .എഫ് . കെയിൽ പങ്കെടുക്കുന്ന ഡെലിഗേറ്റ്കൾക്കെങ്കിലും നൽകണം.കേരള ഫിലിം ഫെസ്റ്റിവലിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ചെയർമാനില്ലാതെ ഒരു ഫെസ്റ്റിവൽ നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കെ മുൻ അക്കാദമി ചെയർമാൻ ഇൻ ചാർജ്ജ് പ്രേംകുമാറിനെ തിരക്കിട്ട് മാറ്റിയത് അനുചിതമായിപ്പോയി. ഫെസ്റ്റിവലിൻ്റെ ചുമതലക്കാരനായ ഡെപ്യൂട്ടി ഡയറക്ടറുടെ യോഗ്യതയും പരിശോധനയ്ക്ക് വിധേയമാക്കണം.നിയമം വകവെയ്ക്കാതെ അക്കാദമിയിൽ നടക്കുന്ന കൈവിട്ടകളിക്ക് ബന്ധപ്പെട്ടവർ കൂട്ട് നില്ക്കരുത്.റിസർവേഷൻ സൗകര്യങ്ങൾ ഫിലിം പ്രൊഫഷനുകൾക്കും ഫിലിം സൊസൈറ്റികൾക്കും സീനിയർ സിറ്റിസൺസിനും ഇത്തവണ അപ്രാപ്യമായി. ഫിലിം സൊസൈറ്റി പ്രസിദ്ധീകരണത്തിന് വേണ്ടി വിദേശ സംവിധായകരുമായുള്ള അഭിമുഖം തയ്യാറാക്കുന്നതിന് അക്കാദമി എതിര് നിൽക്കുന്നത് ചലച്ചിത്ര സാക്ഷരതാ പ്രവർത്തനത്തിൻ്റെ പ്രസക്തി മനസ്സിലാക്കാത്തത് കൊണ്ടാണ്.ചലച്ചിത്ര അക്കാദമിയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും നിയമവിരുദ്ധമായിട്ടാണ്. ഇപ്പോൾ വിലക്കുള്ള സിനിമകൾ പ്രദർശിപ്പിക്കാൻ അക്കാദമി ഭാരവാഹികൾ നിർദ്ദേശിക്കുമ്പോൾ ഗുരുതരമായ പ്രതിസന്ധിയായി രിക്കും കേരളത്തിൻ്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് സംഭവിക്കാൻ പോകുന്നതെന്ന് 50 വർഷക്കാലം ഫിലിം സൊസൈറ്റി ഭാരവാഹിയും കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻ്റെ അസോസിയേഷൻ വൈസ് പ്രസിഡൻ്റുമായ പ്രകാശ് ശ്രീധർ പറഞ്ഞു.