നേമം എൽ.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു


19, March, 2026
Updated on 19, March, 2026 134


നേമം മണ്ഡലത്തിന്റെ സമഗ്ര വികസനവും പുരോഗതിയും ലക്ഷ്യമിട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി. ശിവൻകുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥമുള്ള കേന്ദ്ര കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.കരമന ജംഗ്ഷനിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ താരം സുധീർ കരമന ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലത്തിലെ വികസന തുടർച്ചയ്ക്കായി വി. ശിവൻകുട്ടിയെ വിജയിപ്പിക്കേണ്ടതിന്റെ പ്രസക്തി അദ്ദേഹം ചടങ്ങിൽ സംസാരിക്കവെ ഓർമ്മിപ്പിച്ചു. എൽ.ഡി.എഫ് നേമം മണ്ഡലം കമ്മിറ്റി കൺവീനർ എസ്. പുഷ്പലത സന്നിഹിതയായിരുന്നു.





Feedback and suggestions