പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്


22, September, 2026
Updated on 22, September, 2026 9



കോളിളക്കം സൃഷ്ടിച്ച സി.എം.ആർ.എൽ മാസപ്പടി ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ അഡ്വ. പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച വിജിലൻസ്-അഴിമതി വിരുദ്ധ അന്വേഷണ ശുപാർശ അംഗീകരിച്ചാണ് ആഭ്യന്തരവകുപ്പിന്റെ ഈ നിർണ്ണായക നീക്കം. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖറിന് നിർദ്ദേശം നൽകി. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ (SIT) കേസ് അന്വേഷണത്തിനായി ഉടൻ രൂപീകരിക്കും.കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് സേവനങ്ങൾ നൽകാൻ എന്ന വ്യാജേന വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനി 3.28 കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് ഇ.ഡി നിർണ്ണായക തെളിവുകൾ ഡി.ജി.പിക്ക് കൈമാറിയത്. അന്വേഷണത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാടുകൾ, ഹവാല സർവീസുകൾ എന്നിവയുടെ തെളിവുകൾ ലഭിച്ചതായി ഇ.ഡി വ്യക്തമാക്കുന്നു. തുടർന്നാണ് ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയത്. അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന്റെയും വിജിലൻസിന്റെയും പ്രാഥമിക പരിശോധന മതിയെന്ന് അഡ്വക്കേറ്റ് ജനറൽ ജാജു ബാബു സർക്കാരിന് നിയമോപദേശം നൽകുകയായിരുന്നു.






Feedback and suggestions