23, September, 2026
Updated on 23, September, 2026 18
ദേശീയ ദുരന്തമായി മാറിയിരിക്കുന്ന തെരുവുനായ ശല്യം പരിഹരിക്കാൻ കേരളത്തിൽ ഒരു തീവ്ര യജ്ഞ പദ്ധതി സർക്കാർ ഉടൻ ആവിഷ്കരിക്കണം.കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് ഇരുനൂറിലധികം പേർ മരിക്കുകയും, മൂന്നു ലക്ഷത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വീടുകളിൽ നിന്നും ഹോട്ടലുകളുകളിൽ നിന്നും ഭക്ഷണ അവശിഷ്ടങ്ങൾ തെരുവിലേക്ക് വലിച്ചെറിയുകയും മൃഗസ്നേഹികൾ ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യുന്നതു കൊണ്ടാണ് തെരുവുനായ്ക്കൾ പെറ്റുപെരുകുന്നത്.തെരുവുനായ്ക്കളെ പാർപ്പിക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുന:രധിവാസ കേന്ദ്രങ്ങൾ ഉടൻ തുടങ്ങണം. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കാനും പ്രതിരോധ വാക്സിൻ കുത്തിവെയ്ക്കാനും വിപുലമായ
സംവിധാനം വേണം. വളർത്തു നായ്ക്കൾക്ക് രജിസ്‌ട്രേഷൻ ഏർപ്പെടുത്താനും കഴുത്തിൽ ടാഗ് കെട്ടി തൂക്കാനും നടപടി ഉണ്ടാകണംകോഴിക്കോട് കീഴരിയൂരിൽ തെരുവുനായയുടെ കടിയേറ്റ യുവതിക്ക് 52000 രൂപ പഞ്ചായത്ത് നഷ്ടപരിഹാരം നൽകണമെന്ന ലീഗൽ അതോറിറ്റി വിധി ശ്ലാഘനീയമാണ്.തെരുവിലേക്കു ഭക്ഷണ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നവരെയും തെരുവു നായ്ക്കൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നവരെയും വളർത്തുനായ്ക്കളെ വീടിന് പുറത്തേക്ക് അഴിച്ചു വിടുന്നവരെയും ശിക്ഷിക്കാൻ പുതിയ നിയമം കേരള സർക്കാർ നിർമ്മിക്കണം.