28, March, 2026
Updated on 28, March, 2026 3
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ ഇന്ത്യയെ ബാധിക്കാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രിമാർക്കും ലഫ്റ്റനൻ്റ് ഗവർണർമാർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം..പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഓരോ ദിവസവും
മാറിക്കൊണ്ടിരിക്കുകയാണ്. മാർച്ച് 3 മുതൽ ഒരു അന്തർ മന്ത്രാലയ സംഘം സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക, ഊർജ്ജ സുരക്ഷ നിലനിർത്തുക, സാധാരണക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നിവയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങളിലും ജില്ലകളിലും ഉടൻ തന്നെ കൺട്രോൾ റൂമുകൾ സജ്ജമാക്കാനും ഭരണകൂടങ്ങൾ അതീവ ജാഗ്രത പുലർത്താനും അദ്ദേഹം നിർദ്ദേശിച്ചു.വരാനിരിക്കുന്ന ഖാരിഫ് സീസണിന് മുന്നോടിയായി വളത്തിന്റെ സംഭരണവും വിതരണവും കൃത്യമായി നിരീക്ഷിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കർഷകർക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ മുൻകൂട്ടിയുള്ള ആസൂത്രണം വേണം. അതോടൊപ്പം, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പടരാൻ സാധ്യതയുള്ള വ്യാജവാർത്തകൾക്കും കിംവദന്തികൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം.വരാനിരിക്കുന്ന ഖാരിഫ് സീസണിന് മുന്നോടിയായി വളത്തിന്റെ സംഭരണവും വിതരണവും കൃത്യമായി നിരീക്ഷിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കർഷകർക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ മുൻകൂട്ടിയുള്ള ആസൂത്രണം വേണം. അതോടൊപ്പം, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പടരാൻ സാധ്യതയുള്ള വ്യാജവാർത്തകൾക്കും കിംവദന്തികൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം.ഓൺലൈൻ തട്ടിപ്പുകൾക്കും വ്യാജ ഏജന്റുമാർക്കുമെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകണമെന്നും അദ്ദേഹം പറഞ്ഞു. തീരദേശ സംസ്ഥാനങ്ങൾക്കും അതിർത്തി സംസ്ഥാനങ്ങൾക്കും കപ്പൽ ഗതാഗതത്തിലും അവശ്യ സാധനങ്ങളുടെ ലഭ്യതയിലും പ്രത്യേക ശ്രദ്ധ നൽകണം. പശ്ചിമേഷ്യയിലുള്ള ഇന്ത്യക്കാരുടെ കുടുംബങ്ങളെ സഹായിക്കാൻ സംസ്ഥാനങ്ങൾ ഹെൽപ്പ് ലൈനുകൾ തുടങ്ങണമെന്നും മോദി നിർദ്ദേശിച്ചു.പ്രതിസന്ധികൾക്കിടയിലും രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതം കേന്ദ്ര സർക്കാർ കുറച്ചു. ഇത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകുമെന്നും 15 ദിവസത്തിനുള്ളിൽ ഏകദേശം 7,000 കോടി രൂപയുടെ ബാധ്യത സർക്കാർ ഏറ്റെടുക്കുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യോഗത്തിൽ അറിയിച്ചു.
രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നും 60 ദിവസത്തേക്കാവശ്യമായ ക്രൂഡ് ഓയിൽ കരുതിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം മറികടക്കാൻ ബദൽ മാർഗ്ഗങ്ങളിലൂടെ ഇന്ധനം എത്തിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ഏകദേശം എട്ടു ലക്ഷം ടൺ എൽപിജി (LPG) ശേഖരം ഉറപ്പാക്കിയിട്ടുണ്ടെന്നും ഒരു മാസത്തെ വിതരണത്തിന് തടസ്സമില്ലെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.