മോസകോ: റഷ്യന്‍ പ്രസിഡന്റ് വ്്‌ളാഡിമര്‍ പുടിന്റെ സുരക്ഷ അതിശക്തമാക്കി. യുക്രെയിനുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ സുരക്ഷാ സംവിധാനങ്ങള്‍ അതീവ കര്‍ശനമാക്കിയത്. പുടിന്റെ നീക്കങ്ങളിലും ഔദ്യോഗിക വസതികളിലും വധശ്രമ ഭീഷണികള്‍ നിലനില്‍ക്കുന്നതായി റഷ്യയ്ക്ക് ആശങ്കയുളളതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ചോര്‍ന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
നോവ്‌ഗൊറോഡ് മേഖലയിലെ പുടിന്റെ സ്വകാര്യ വസതിക്ക് സമീപം യുക്രെയ്ന്‍ ആക്രമണത്തിന് ശ്രമിച്ചുവെന്ന അവകാശവാദങ്ങള്‍ക്ക് പിന്നാലെയാണ് സുരക്ഷാ നടപടികള്‍ ശക്തമാക്കിയത്. എന്നാല്‍ പുടിനെ നേരിട്ട് ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ നടന്നുവെന്ന വാര്‍ത്തകള്‍ യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും കീവും തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ ആരോപണങ്ങള്‍ ഇതുവരെ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.സുരക്ഷാ ഏജന്‍സികള്‍ ഭീഷണികളുടെ പശ്ചാത്തലത്തില്‍ മോസ്‌കോ ഒബ്ലാസ്റ്റ്, നോവ്‌ഗൊറോഡ് ഒബ്ലാസ്റ്റിലെ വാല്‍ദായ് എന്നിവിടങ്ങളിലെ വസതികളിലേക്കുള്ള സന്ദര്‍ശനം പുടിന്‍ ഗണ്യമായി കുറച്ചു. . യുക്രെയ്‌നില്‍ നിന്നുള്ള ദീര്‍ഘദൂര ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് റഷ്യയുടെ രാഷ്ട്രീയ-സൈനിക നേതൃത്വത്തിനിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.