16, May, 2026
Updated on 16, May, 2026 82
തിരുവനന്തപുരം: ഉജ്ജ്വല വിജയം നേടിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ പത്തിന് നടക്കും. സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാനായി 10000 ത്തോളം പേരെയാണ് പ്രതീക്ഷി ക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം ഒരുക്കിയ പന്തലിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്.പതിനായിരത്തോളം പേര്‍ക്ക് ഇരുന്ന് ചടങ്ങ് വീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. പന്തലിന്റെ വശങ്ങളില്‍ വീഡിയോ വാള്‍ ഒരുക്കുന്നതിനൊപ്പം സത്യപ്രതിജ്ഞ കാണുന്നതിനായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ വലിയ സ്‌ക്രീനുകളും സ്ഥാപിക്കും. പൊതുജനങ്ങളുടെ പ്രവേശനം പാസ്മൂലം നിയന്ത്രിക്കും. സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ പൂര്‍ത്തി യായശേഷം മന്ത്രിമാര്‍ ലോക്ഭ വനില്‍ ഗവര്‍ണറുടെ സത്കാരത്തി നായിപ്പോകും. പിന്നീട് മന്ത്രിസഭാ യോഗം ചേര്‍ന്ന് നിയമസഭ ചേരുന്നതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.