4, June, 2026
Updated on 4, June, 2026 5
പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി ഇടതുമുന്നണിയിൽ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ സിപിഐയുടെ നിർണ്ണായക സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വിഷയത്തിൽ തങ്ങളുടെ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് സിപിഎമ്മും സിപിഐയും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.മുന്നണിയിൽ ഔദ്യോഗികമായി ധാരണയാകുന്നതിന് മുൻപ് തന്നെ ഉപനേതാവ് പദവി പരസ്യമായി ആവശ്യപ്പെട്ട ബിനോയ് വിശ്വത്തിന്റെ നടപടിയിൽ സിപിഐയിൽ കടുത്ത അമർഷമുണ്ട്. നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരുന്ന് പ്രതിഷേധം അറിയിക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുമ്പോൾ, മുന്നണി ഐക്യത്തിന് മുൻഗണന നൽകണമെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്.നിലവിലെ സാഹചര്യത്തിൽ ഇന്ന് ചേരുന്ന സെക്രട്ടേറിയറ്റ് യോഗം സിപിഐയുടെ തുടർനടപടികളിൽ നിർണ്ണായകമാകും.