ഊരാളുങ്കൽ അടക്കം 46 ഏജൻസികൾക്ക് ടെൻഡറില്ലാതെ സർക്കാർ കരാർ എടുക്കാം, സർക്കാർ ഉത്തരവിറക്കി


5, July, 2026
Updated on 5, July, 2026 53


തിരുവനന്തപുരം: ഊരാളുങ്കലിന്റേതടക്കം 46 ഏജൻസികൾക്ക് ടെൻഡറില്ലാതെ സർക്കാർ ജോലികളുടെ കരാർ എടുക്കാനുള്ള അനുമതി നീട്ടി നൽകി. ടെൻഡറില്ലാതെ സർക്കാർ ജോലികളുടെ കരാർ എടുക്കാനുള്ള അനുമതിയാണ് സർക്കാർ നീട്ടി നൽകിയത്. കഴിഞ്ഞ മേയ് 31 ന് ഊരാളുങ്കലിന്റേതടക്കം കാലാവധി കഴിഞ്ഞിരുന്നു. ഈ മാസം അവസാനം വരെ നീട്ടിയാണ് ധന വകുപ്പ് പുതിയ ഉത്തരവിറക്കിയത്.നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഊരാളുങ്കലിനെതിരെ യുഡിഎഫ് അഴിമതിയാരോപണമുന്നയിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ മോദിക്ക് അദാനി എങ്ങനെയാണോ അതു പോലോയൊണ് പിണറായിക്ക് ഊരാളുങ്കൽ എന്നായിരുന്നു പരാമർശം. കേരളത്തിൽ ഏറ്റവുമധികം അഴിമതി നടത്തിയത് പിണറായി സര്‍ക്കാര്‍ ആണെന്നും അഴിമിതിയുടെയെല്ലാം പ്രഭവ കേന്ദ്രവും മര്‍മ സ്ഥാനവും ഊരാളുങ്കലാണെന്നും നിലപാടെടുത്ത കോൺഗ്രസ് ഇപ്പോ( ഈ നിലപാടിൽ നിന്നും പിന്നോട്ട് പോയിരിക്കുകയാണ്.




Feedback and suggestions