27, July, 2026
Updated on 27, July, 2026 5
‘
അമ്മമാർ മകൻ്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിലും സാംസ്കാരിക രംഗത്തും രൂക്ഷവിമർശനവും പ്രതിഷേധവും പുകയുന്നു. ചെങ്ങന്നൂർ ഡി ചാർളി പമ്പ റെമിനിസൻസിൽ നടന്ന 14-ാമത് 'പംപ' സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.
കല ഉൾപ്പെടെ പരമ്പരാഗതമായ എല്ലാം നിലനിർത്തപ്പെടേണ്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. മുൻ തലമുറകൾ നമുക്ക് കൈമാറിയ രീതികൾ അടുത്ത തലമുറയ്ക്ക് പലരും പകർന്നുനൽകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചില അമ്മമാർ പ്രത്യേക വിഭവങ്ങൾ ഉണ്ടാക്കുമെങ്കിലും അത് മക്കൾക്ക് പകർന്നു നൽകുന്നില്ലെന്നും, ആ മക്കളെക്കൊണ്ടോ അല്ലെങ്കിൽ മകൻ്റെ ഭാര്യയായി വരുന്ന ആളെയെങ്കിലും ആ ഭക്ഷണത്തിൻ്റെ പ്രത്യേകത പറഞ്ഞ് മനസ്സിലാക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.