ഓണത്തിരക്കിൽ വലയേണ്ട, അധിക സർവീസുമായി കൊച്ചി മെട്രോ


20, August, 2026
Updated on 20, August, 2026 4


കൊച്ചി: ഓണക്കാലത്തെ തിരക്കിന് പരിഹാരവുമായി കൊച്ചി മെട്രോ. യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച് അധിക സർവീസ് നടത്തുമെന്ന് കൊച്ചി മെട്രോ അറിയിച്ചു. ഓണം അടുത്തതോടെ കൊച്ചിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രധാന റോഡുകളിലെല്ലാം ട്രാഫിക് ബ്ലോക്കും കൂടി. ഈ സാഹചര്യത്തിൽ അധിക സർവീസ് നടത്തുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.ഓഗസ്റ്റ് 22, 24, 25 തീയതികളിലാണ് അധിക സർവ്വീസ്. ഉച്ച കഴിഞ്ഞ് 3 മണി മുതൽ തിരക്കുള്ള സമയങ്ങളിൽ 6 മിനുട്ട് 45 സെക്കൻഡ് ഇടവേളയിൽ നാല് അധിക സർവീസുകൾ നടത്തും. ഓഗസ്റ്റ് 23 ഞായറാഴ്ച്ച രണ്ട് ട്രെയിനുകൾ കൂടുലായി സർവീസ് നടത്തും. ഉച്ച കഴിഞ്ഞ് 2.30 മുതൽ 7 മിനുട്ട് 13 സെക്കൻഡ് ഇടവേളയിൽ 8 അധിക ട്രിപ്പുകളാണ് ഞായറാഴ്ച ഉണ്ടാകുക. ഈ ദിവസങ്ങളിൽ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ ഒരു ട്രെയിൻ കൂടി സജ്ജമായിരിക്കുമെന്നും കെ എം ആർ എൽ അധികൃതർ അറിയിച്ചു.


ഉത്രാടനാൾ വരെ ആളുകൾക്ക് മെട്രോ സർവീസുകൾ അധികമായി പ്രയോജനപ്പെടുത്താൻ സാധിക്കും. ഈ ദിവസങ്ങളിൽ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ ഒരു ട്രെയിൻ കൂടി സജ്ജമായിരിക്കുമെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചതും ഓണത്തിരക്കിൽ വലിയ ആശ്വാസം നൽകുന്നുണ്ട്. അധിക സർവീസുകൾ കൂടി വരുന്നതോടെ , കൂടുതൽ പേർ ഇതോടെ മെട്രോ സംവിധാനത്തെ ആശ്രയിക്കുമെന്നാണ് കരുതുന്നത്.




Feedback and suggestions