29, September, 2026
Updated on 29, September, 2026 8
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന ഉപതെഞ്ഞൈ ടുപ്പില്‍ യുഡിഎഫിനു മേല്‍ക്കൈ. ആകെ ഉപതെരഞ്ഞെടുപ്പ് നടന്ന 38 സീറ്റില്‍ 18 ഇടത്ത് യുഡിഎഫിം 15 ഇടത്ത് എല്‍ഡിഎഫും ഒരിടത്ത് എന്‍ഡിഎയും മൂന്നിടങ്ങളില്‍ സ്വനന്ത്രരും മുന്നേറ്റേം നടത്തി. തിരുവനന്തപുരം അഞ്ചുതെങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അട്ടിമറി വിജയം സ്വന്തമാക്കി.പാലക്കാട്ചിറ്റൂരില്‍ സമുേഷ് അച്യുതന്‍ എംഎല്‍എ ആയി വിജയിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റില്‍ ഇടതു മുന്നണി വിജയിച്ചു. ഇടതി വലതു സ്ഥാനാര്‍ഥികള്‍ തുല്യവോട്ടുകള്‍ നേടിയതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് ഇടതു സ്ഥാനാര്‍ഥിയെ വിജയിയായി പ്രഥഖ്യാപിച്ചത്. തൃശൂര്‍ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ മൂന്നു സീറ്റില്‍ യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും വിജയിച്ചു. പത്തനംതിട്ടയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന എല്ലാ വാര്‍ഡുകളും യുഡിഎഫ് വിജയം സ്വന്തമാക്കി..