ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം; 20 വ​ർ​​ഷം പ​ഴ​ക്ക​മു​ള്ള കേ​സി​ൽ ഫ​യ​ലു​ക​ൾ വീ​​ണ്ടും തു​റ​ക്കു​ന്നു


4, October, 2026
Updated on 4, October, 2026 8



തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ വിജിലൻസ് അന്വേഷണത്തിന് ഉ​ത്ത​ര​വി​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ. 20 വ​ർ​ഷം മു​​മ്പ് തീ​ർ​പ്പാ​ക്കി​യ കേ​സി​ലാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് വീ​ണ്ടും അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കെ​എ​സ്ടി​പി അ​ഴി​മ​തി ആ​രോ​പ​ണ​വും പ​തി​ബെ​ൽ ക​മ്പ​നി മാ​നേ​ജ​ർ ലീ​സീ​ബി​ന്റെ മ​ര​ണ​വു​മാ​ണ് അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. കേ​സി​ൽ അ​ന്ന് തീ​ർ​പ്പാ​ക്കി​യ ഫ​യ​​ലു​ക​ൾ വീ​ണ്ടും തു​റ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം.

കെ​പി​സി​സി അം​ഗം മ​ല​യി​ൻ​​കീ​ഴ് വേ​ണു​ഗോ​പാ​ൽ നൽകിയ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ഷ് ചെ​ന്നി​ത്ത​ല വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.

2006-ൽ ഗ്യാ​നേ​ഷ് കു​മാ​ർ കേ​ര​ള കേ​ഡ​റി​ൽ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യാ​യി സേ​​വ​ന​മ​നു​ഷ്ഠി​ക്കു​മ്പോ​ഴാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. അ​ങ്ക​മാ​ലി - തി​രു​വ​ന​ന്ത​പു​രം എം​സി റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​യാ​യ കേ​ര​ള സ്റ്റേ​റ്റ് ട്രാൻസ്‌പോർട്ട് പ്രോജക്റ്റിന്റെ (കെഎസ്ടിപി) ക​രാ​ർ ഏ​റ്റെ​ടു​ത്ത ഇ​ൻ​ഡോ-മ​ലേ​ഷ്യ​ൻ കൺസോർഷ്യമായ 'പ​തി​ബെ​ൽ' ക​മ്പ​നി​യു​ടെ പ്രോ​ജ​ക്ട് മാ​നേ​ജ​റും മ​ലേ​ഷ്യ​ൻ സി​വി​ൽ എ​ഞ്ചി​നി​യ​റു​മാ​യ ലീ​സീ​ബീ​ന്റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സാ​ണി​ത്. മ​ലേ​ഷ്യ​ൻ ക​മ്പ​നി​യാ​യ 'പി​തി'യും കൊ​ച്ചി​യി​ലെ 'ഭ​ഗീ​ര​ഥ' ക​മ്പ​നി​യും ചേ​​ർ​ന്ന കൂ​ട്ടു​കെ​ട്ടാ​യി​രു​ന്നു പ​തി​ബെ​ൽ. ഉദ്യോ​ഗ​സ്ഥ​രു​ടെ അ​ഴി​മ​തി​യും പീ​ഡ​ന​വും മാ​ന​സി​ക വി​ഷ​മ​ങ്ങ​ളും കാ​ര​ണ​മാ​ണ് ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു ലീ​സീ​ബി​ന്റെ ആ​ത്മ​ഹ​ത്യാ കു​റി​പ്പ്. ക​മ്പ​നി​ക്ക് ല​ഭി​ക്കേ​ണ്ട 13 കോ​ടി രൂ​പ​യു​ടെ അ​വ​സാ​ന ഘ​ട്ട ബി​ല്ലു​ക​​ൾ ഗ്യാ​നേ​ഷ് കു​മാ​റും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രും ചേ​​ർ​ന്ന് വൈ​കി​പ്പി​ച്ചു എന്നതായിരുന്നു പ്ര​ധാ​ന ആ​രോ​പ​ണം. എ​ന്നാ​ൽ നി​ർ​മ്മാ​ണം വൈ​കി​പ്പി​ച്ച​തി​ന് ക​മ്പ​നി​ക്ക് ന​ൽ​കി​യ പി​ഴ​യാ​യി​രു​​ന്നു ഇതെന്നാ​യി​രു​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ അ​ന്ന​ത്തെ വി​ശ​ദീ​ക​ര​ണം.സം​ഭ​​വ​ത്തെ തു​ട​ർ​ന്ന് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി വി.എ​സ്. അ​ച്ചു​താ​ന​ന്ദ​ൻ ഇ​ട​പെ​ട്ട് ഗ്യാ​നേ​ഷ് കു​മാ​റി​നെ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​​റി സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യി​രു​ന്നു. പ​ദ്ധ​തി​യു​ടെ പ​ണം കൈ​മാ​റു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര വീ​ഴ്ച സംഭവിച്ചതായി ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്നു. ഈ സാഹചര്യത്തിലാണ് തീ​ർ​പ്പാ​ക്കി​യ കേ​സ് സ​ർ​ക്കാ​ർ വീ​ണ്ടും പു​ന​ര​ന്വേ​ഷി​ക്കു​ന്ന​ത്.






Feedback and suggestions