മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം; കണ്ണൂരിൽ സംഘർഷാവസ്ഥ


1, October, 2026
Updated on 1, October, 2026 6


കണ്ണൂരിൽ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനവ്യൂഹത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം. കാസർകോടേക്കുള്ള യാത്രാമധ്യേ തളിപ്പറമ്പ് കുപ്പത്തും പയ്യന്നൂറിലുമാണ് വാഹനത്തിന് നേരെ കല്ലേറും കൈയേറ്റശ്രമവുമുണ്ടായത്. ആക്രമണത്തിൽ മന്ത്രിയുടെ വാഹനം ഭാഗികമായി തകർന്നു. തുടർന്ന് നീലേശ്വരത്തും മന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കലും പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തി. സംഭവത്തിൽ പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.കണ്ണൂരിലുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് മന്ത്രി ഒ.ജെ. ജനീഷ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിശദീകരിച്ചു. അക്രമ സംഭവങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി ഡിജിപിക്ക് അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ടയിലേക്കുള്ള യാത്രാമധ്യേ മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രിയുമായി ഫോണിൽ സംസാരിച്ച് വിവരങ്ങൾ ആരാഞ്ഞു.






Feedback and suggestions