ഗ്യാനേഷ് കുമാറിന്റെ രാജി! ഡൽഹിയിൽ ഇന്നും സംഘർഷ സാധ്യത; സിജെപിയുടെ സമരം രാവിലെ 10 മുതൽ


11, October, 2026
Updated on 11, October, 2026 12


ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡൽഹിയിൽ ഇന്നും സംഘർഷ സാധ്യത നിലനിൽക്കുന്നു. രാവിലെ 10 മണിക്ക് വീണ്ടും സമരം നടത്തുമെന്നാണ് സിജെപിയുടെ പ്രഖ്യാപനം. പൊലീസിന്റെ ഭാഗത്തുനിന്ന് തടസ്സങ്ങൾ ഉണ്ടായാൽ അവിടെയെല്ലാം സമരം തീർക്കാനാണ് പ്രവർത്തകരുടെ ആഹ്വാനം. ഇതിനിടയിൽ, നാളെ (ഒക്‌ടോബർ 12) ഇന്ത്യ സഖ്യം വൻ റാലി സംഘടിപ്പിക്കുമെന്ന് രാഹുൽ ഗാന്ധിയും പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം, കസ്റ്റഡിയിലെടുത്ത ചില സിജെപി പ്രവർത്തകരെ വിട്ടയച്ചെങ്കിലും പ്രധാന നേതാക്കൾ എവിടെയാണെന്ന കാര്യത്തിൽ പൊലീസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഏത് ഏജൻസിയാണ് തടവിലാക്കിയിരിക്കുന്നത് എന്നതിനെക്കുറിച്ചും വിവരമില്ലെന്ന് സിജെപി ആരോപിക്കുന്നു. നേതാക്കളായ അഭിജിത്, സൗരവ്, അശുതോഷ് എന്നിവരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലെ നേതൃത്വം ദില്ലി പൊലീസ് കമ്മീഷണർക്ക് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്.പ്രതിഷേധത്തിനിടെ കോടതി അലക്ഷ്യ നടപടികൾ ഉണ്ടായെന്ന ഹർജികൾ പരിഗണിക്കാൻ ഞായറാഴ്ചയായ ഇന്ന് (ഒക്‌ടോബർ 11) സുപ്രീം കോടതി പ്രത്യേക സിറ്റിംഗ് നടത്തും. ദില്ലിയിൽ അനാവശ്യമായി മെട്രോ സ്റ്റേഷനുകൾ അടയ്ക്കുകയോ തീവണ്ടി സർവീസുകൾ റദ്ദാക്കുകയോ ചെയ്യരുതെന്ന നിർദേശം ലംഘിച്ചെന്ന് കാണിച്ച് അഭിഭാഷകനായ ശൈലേന്ദ്രമണി ത്രിപാഠിയാണ് ഹർജി നൽകിയിരിക്കുന്നത്. സമരനേതാക്കളെ അനധികൃതമായി കസ്റ്റഡിയിൽ എടുത്തതിനെതിരെ തൃണമൂൽ കോൺഗ്രസ് (ടിഎംസി) രാജ്യസഭാ എംപി മേനക ഗുരുസ്വാമി സമർപ്പിച്ച ഹർജിയും ഇതോടൊപ്പം കോടതി പരിഗണിക്കും.






Feedback and suggestions