പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം; ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് എസ്ഐടി രൂപീകരിച്ച് വിജിലൻസ് ഉത്തരവ്


14, October, 2026
Updated on 14, October, 2026 12


പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് ഡയറക്ടർ ഉത്തരവിട്ടു. ഡിഐജി തോംസൺ ജോസിനാണ് അന്വേഷണത്തിന്‍റെ മേൽനോട്ടം. പിണറായി വിജയന്‍ ഒന്നാം പ്രതിയായ കേസ് എസ്പി ഇ എന്‍ സുരേഷും മുഹമ്മദ് റിയാസ് ഒന്നാം പ്രതിയായ കേസ് കോഴിക്കോട് സ്പെഷ്യൽ സെൽ എസ്പി ബാലകൃഷ്‌ണനും അന്വേഷിക്കും.

ഇരുവർക്കുമെതിരെ രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തതോടെയാണ് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചത്. കേസുകളുമായി ബന്ധപ്പെട്ട് ഇഡി കൈവശമുള്ള വിവരങ്ങൾ പരമാവധി ശേഖരിക്കുകയാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവരങ്ങൾ ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഇന്ന് ഇഡിക്ക് കത്തയച്ചേക്കും.

അതേസമയം, കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ഉയർത്തി സെമിനാറുകൾ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം. കേന്ദ്ര ഏജൻസിയായ ഇഡിയെ ഉപയോഗിച്ച് പിണറായി വിജയനെയും കുടുംബത്തെയും ബിജെപി ലക്ഷ്യമിടുകയാണെന്നും ഇതിന് വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ കൂട്ടുനിൽക്കുകയാണെന്നുമാണ് സിപിഎമ്മിന്റെ ആരോപണം




Feedback and suggestions