തിരുവിതാംകൂർ വിഭജനത്തിൻ്റെ ഗുണഭോക്താക്കൾ കമ്മ്യൂണിസ്റ്റുകാർ : ചെറിയാൻ ഫിലിപ്പ്


1, November, 2026
Updated on 1, November, 2026 7


1956 നവമ്പർ 1 ന് കേരള സംസ്ഥാനം ഉണ്ടായപ്പോൾ തിരുവിതാംകൂറിനെ വിഭജിച്ചതിൻ്റെ യഥാർത്ഥ ഗുണഭോക്താക്കൾ കമ്മ്യൂണിസ്റ്റുപാർട്ടിയാണ്കോൺഗ്രസിന് വലിയ ആധിപത്യമുണ്ടായിരുന്ന തിരുവിതാംകൂറിലെ തെക്കൻ പ്രദേശങ്ങൾ തമിഴ്നാട്ടിലേക്ക് പോയില്ലായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റു പാർട്ടി കേരളത്തിൽ ഒരിക്കലും അധികാരത്തിലെത്തുമായിരുന്നില്ല. 1957 - ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 37.85% വോട്ടു ലഭിച്ചപ്പോൾ അവിഭക്ത കമ്മ്യൂണിസ്റ്റു പാർട്ടിയ്ക്കു 35.28% വോട്ടു മാത്രമാണ്. 60 സീറ്റുകൾ ലഭിച്ച സി.പി.ഐ 5 സ്വതന്ത്രമാരുടെ പിന്തുണയോടെയാണ് ഭുരിപക്ഷം ഉറപ്പിച്ചത്.








തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന കന്യാകുമാരി പ്രദേശം ഇപ്പോഴും കോൺഗ്രസിൻ്റെ കോട്ടയാണ്. 1962 മുതൽ പത്തു തവണയാണ് ലോക്സഭയിലേക്ക് കന്യാകുമാരിയിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചത്.കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് വേരോട്ടമില്ലാത്ത പ്രദേശങ്ങൾ തമിഴ്നാട്ടിലേക്ക് പോകുന്നതിനെ കമ്മ്യൂണിസ്റ്റു പാർട്ടി അനുകൂലിച്ചിരുന്നു. നാഗർകോവിലിലും പരസരത്തും നടന്ന തമിഴ് പ്രക്ഷോഭണത്തെ അവർ അനുകൂലിച്ചു.ഗോകർണ്ണം മുതലുള്ള കന്നഡ പ്രദേശങ്ങളും മലബാറും കൊച്ചിയും തിരുവിതാംകൂറും ഉൾപ്പെടുന്ന പശ്ചിമ തീര കേരള സംസ്ഥാനത്തിനു വേണ്ടിയാണ് കെ.പി. കേശവമേനോൻ അടക്കമുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ വാദിച്ചിരുന്നത്. തിരുവിതാംകൂർ വെട്ടിമുറിക്കുന്നതിനെ അവിടുത്തെ പ്രധാന നേതാവായ പട്ടംതാണുപിള്ള എതിർത്തിരുന്നു













































Feedback and suggestions