ജപ്പാനിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി


1, November, 2026
Updated on 1, November, 2026 2


ടോക്കിയോ: മധ്യ ജപ്പാനിലെ മീ പ്രിഫെക്ചറിന്റെ തെക്കുകിഴക്കൻ തീരത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച (നവംബർ 1) രാവിലെ പ്രാദേശിക സമയം 7:15-ഓടെയാണ് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി.ഭൂകമ്പത്തിന്റെ പ്രകമ്പനം ഭൗമോപരിതലത്തിൽ നിന്നും ഏകദേശം 350 കിലോമീറ്റർ ആഴത്തിലാണ് രൂപപ്പെട്ടത്. ജപ്പാനിലെ 0 മുതൽ 7 വരെയുള്ള ഭൂചലന തീവ്രതാ അളവുകോൽ പ്രകാരം ഫുകുഷിമ പ്രിഫെക്ചറിന്റെ ചില ഭാഗങ്ങളിൽ 3 തീവ്രത രേഖപ്പെടുത്തിയതായും കാലാവസ്ഥാ ഏജൻസി പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു.ആഴക്കടലിൽ അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. സംഭവത്തിൽ നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു.






Feedback and suggestions