1, July, 2026
Updated on 1, July, 2026 32
കൊച്ചി: കൊച്ചി നഗരത്തിൽ വിവിധ വികസനപ്രവൃത്തികൾ നടത്താൻ പദ്ധതികൾ ആവിഷ്ക്കരിച്ചു അവതരിപ്പിച്ചുകൊണ്ട് മേയർ ഒരു മാസം മുൻപ് പറഞ്ഞത് എല്ലാം നടപ്പാക്കാൻ കോർപറേഷനിൽ ഫണ്ടില്ല. അതുകൊണ്ട് കേരള സർക്കാർ ഫണ്ട് അനുവദിക്കണമെന്നാണ്. ജനകീയ ബോണ്ടുകളിറക്കി സ്വയം ഫണ്ട് കണ്ടെത്തുമെന്നും മേയർ തന്നെ പറഞ്ഞിട്ടുമുണ്ട്. രണ്ട് ദിവസം മുൻപ് റോ - റോ യാത്രയിൽ സ്ത്രീകൾക്ക് പൂർണ്ണ സൗജന്യം പ്രഖ്യാപിക്കുകയും സർവ്വീസ് നടത്തുമ്പോൾ നിലവിലെ നഷ്ടവാദം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ആ നിലയ്ക്ക് അവരെക്കൊണ്ടു തന്നെ എങ്ങനെ സ്ത്രീകൾക്കുള്ള സൗജന്യം സാധ്യമാക്കും? പൊതുഗതാഗത
നടത്തിപ്പ് കോർപറേഷൻ തന്നെ ഏറ്റെടുക്കുക. എന്നിട്ട് സ്ത്രീകൾക്കുള്ള സൗജന്യം നടപ്പിലാക്കുക. ഇതിനെല്ലാം ഫണ്ടില്ലെങ്കിൽ കോർപറേഷൻ ഒരൊറ്റ കാര്യം ചെയ്‌താൽ മതി. മഹാത്മജിയുടെ 'ഗ്രാമ സ്വരാജ് ' ആശയത്തിന്റെ ചുവടുപിടിച്ച് രാജീവ് ഗാന്ധി ഭരണ ഘടനഭേദഗതികൾ വഴി നേടിത്തന്ന കേരള മുനിസിപ്പൽ നിയമത്തിൽ നിന്ന് മുനിസിപ്പാലിറ്റികളുടെയുംമുനിസിപ്പൽ കോർപറേഷനുകളുടയും പ്രധാന വരുമാന മാർഗ്ഗങ്ങളെല്ലാം ഉൾകൊള്ളുന്നതും ഒന്നാം പിണറായി സർക്കാർ കവർന്നെടു ത്തതുമായ 447 -)0 വകുപ്പ് ഇപ്പോഴുള്ള യുഡിഎഫ് സർക്കാരിനോട് തിരിച്ചു ചോദിച്ചു പുനഃസ്ഥാപിക്കണമെന്ന് കേരള പീപ്പിൾസ് മൂവ്മെൻ്റ് ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്തുകളുടെ കാര്യത്തിലാണെങ്കിൽ കേരള പഞ്ചായത്ത് രാജ് നിയമത്തിൽ നിന്ന് കവർന്നെടുത്ത 232 -)0 വകുപ്പ് തിരിച്ചു ചോദിച്ചു നേടിയെടുക്കണമെന്ന് അഡ്വ . ജേക്കബ് പുളിക്കൻ അഭിപ്രായപ്പെട്ടു.