1, July, 2026
Updated on 1, July, 2026 46
മുനമ്പം: കേരളത്തിന്റെ തീരദേശ ടൂറിസം ഭൂപടത്തിൽ പുതിയ സാധ്യതകൾ തുറന്നിടാൻ ഒരുങ്ങുകയാണ് മുനമ്പം. കടലും കായലും സംഗമിക്കുന്ന അപൂർവ ഭൂപ്രകൃതി, ചീനവലകൾ, മത്സ്യബന്ധന പൈതൃകം, പ്രകൃതി സൗന്ദര്യം, സമ്പന്നമായ സമുദ്ര സംസ്കാരം എന്നിവയെ അടിസ്ഥാനമാക്കി മുനമ്പത്തെ ലോകോത്തര തീരദേശ ടൂറിസം കേന്ദ്രമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. Coastal Tourism and Marine Development Society (CTMDS)യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതി വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്നതിനൊപ്പം പ്രാദേശിക ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തീരദേശ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായകമാകും. വികസനവും പരിസ്ഥിതി സംരക്ഷണവും കൈകോർക്കുന്ന ഈ സംരംഭം, മുനമ്പത്തിന്റെ വളർച്ചയ്ക്കും കേരളത്തിന്റെ തീരദേശ ടൂറിസം മേഖലയ്ക്കും ഒരു പുതിയ നാഴികക്കല്ലാകും.