9, July, 2026
Updated on 9, July, 2026 5
കോഴിക്കോട്: കനത്തമ മഴയിൽ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ കെട്ടിടം തകർന്നുവീണു. രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലെ ക്ലോക്ക് ടവറാണ് തകർന്ന് പ്ലാറ്റ്ഫോമിലേക്ക് പതിച്ചത്. നിർത്തിയിട്ട ട്രെയിനിലും അവശിഷ്ടങ്ങൾ വീണു. സമീപത്ത് ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.പ്ലാറ്റ്ഫോമിനോട് ചേർന്ന ട്രാക്കിൽ കോഴിക്കോട് -കണ്ണൂർ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരുന്നു. ഇത് ഉച്ച 2.05നാണ് പുറപ്പെടേണ്ടത്. അതിനാൽ യാത്രക്കാർ ആരും സ്ഥലത്തുണ്ടായിരുന്നില്ല. തൊട്ടടുത്ത മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലും ഈ സമയത്ത് ട്രെയിനുകൾ ഒന്നും സർവിസ് നടത്തിയിരുന്നില്ല. 130 വർഷത്തോളം പഴക്കമുള്ള ക്ലോക്ക് ടവർ ബലക്ഷയത്തിലാണെന്ന് റെയിൽവെ അധികൃതർ കണ്ടെത്തിയിരുന്നു. ഇത് പൊളിച്ചുനീക്കുകയോ ബലപ്പെടുത്തുകയോ വേണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു. അതിനിടെയാണ്, ഇന്നലെ രാത്രി മുതൽ പെയ്ത കനത്തമഴയിൽ കെട്ടിടം നിലംപതിച്ചത്.