രാഷ്ട്രീയ ബാനറും കൊടികളും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം വിതരണം വേണ്ട, സൗജന്യ ഭക്ഷണ വിതരണത്തിനായി കമ്മ്യൂണിറ്റി കിച്ചൺ വരുമെന്ന് മന്ത്രി


18, July, 2026
Updated on 18, July, 2026 41


തിരുവനന്തപുരം : കേരളത്തിലെ സർക്കാർ ആശുപത്രികളിൽ സൗജന്യ ഭക്ഷണ വിതരണത്തിനായി ഏകീകൃത കമ്മ്യൂണിറ്റി കിച്ചൺ (ഭക്ഷണശാല) സംവിധാനം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. വിവിധ സംഘടനകൾ രാഷ്ട്രീയ ബാനറുകളും കൊടികളും കെട്ടി ആശുപത്രി പരിസരങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് ഇനി അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഈ പുതിയ കമ്മ്യൂണിറ്റി കിച്ചൺ പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത് ആലപ്പുഴ മെഡിക്കൽ കോളേജിലായിരിക്കും. സർക്കാർ ആശുപത്രികൾ കൊടിയും ബാനറും കെട്ടേണ്ട സ്ഥലമല്ലെന്നും, അത്തരം രീതികളിൽ ഇനി ഭക്ഷണവിതരണം നടത്തരുതെന്നും മന്ത്രി കർശന നിർദേശം നൽകി.ആശുപത്രികളിലെ ഉച്ചഭക്ഷണ വിതരണം ഇനി മുതൽ പൂർണ്ണമായും സർക്കാർ മേൽനോട്ടത്തിലുള്ള കമ്മ്യൂണിറ്റി കിച്ചണുകൾ വഴി ഏകോപിപ്പിക്കും. ആശുപത്രികളിലെത്തുന്ന രോഗികൾക്കും അവരുടെ കൂട്ടരിരുപ്പുകാർക്കും കൃത്യമായ മാനദണ്ഡങ്ങളോടെയും ശുചിത്വത്തോടെയും സൗജന്യ ഭക്ഷണം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.




Feedback and suggestions