മഴക്കെടുതിയിൽ വലഞ്ഞ് ജനം: പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും


3, August, 2026
Updated on 3, August, 2026 9


മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്ത് കെടുതികളിൽ വലഞ്ഞ് ജനം. ജനവാസമേഖലകളിൽ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുകയാണ്. പമ്പാനദിയിൽ ജലനിരപ്പുയർന്നതോടെ പത്തനംതിട്ടയിലെ ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയി. ആറന്മുളയിൽ നിരവധി വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. വള്ളങ്ങളിൽ, ഡിങ്കി ബോട്ടിലും ആളുകളെയും രോഗികളെയും മാറ്റുന്നുണ്ട്. പമ്പാ തീരത്ത് ജാഗ്രതാ നിദേശമുണ്ട്.അപ്പർ കുട്ടനാട് വെള്ളത്തിൽ മുങ്ങി. അപ്പർ കുട്ടനാടിന്റെ ഭാഗമായ കുറ്റൂർ, പെരിങ്ങര , നെടുംമ്പ്രം, നിരണം, കടപ്ര,തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നൂറുകണക്കിന് വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ രാത്രി നിർത്താതെ പെയ്ത കനത്ത മഴയെ തുടർന്ന് മേഖലയിലെ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കും മാറ്റിയിട്ടുണ്ട്. നിരവധി കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.










Feedback and suggestions