അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം തടവ്


17, September, 2026
Updated on 17, September, 2026 8


അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം വിജിലൻസ് കോടതിയുടേതാണ് ഈ നിർണ്ണായക വിധി.നിയമം സംരക്ഷിക്കാൻ ബാധ്യതപ്പട്ട ഉയർന്ന പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ഇത്തരമൊരു ലംഘനം ഉണ്ടായത് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ ശിക്ഷാ ഇളവിന് പ്രതി അർഹവനല്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്.വിധി പ്രസ്താവത്തിന് പിന്നാലെ ടോമിൻ തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റാൻ തീരുമാനമായി. കേരള പോലീസിൽ ദീർഘകാലം ഉന്നത പദവികൾ അലങ്കരിച്ച ഉദ്യോഗസ്ഥനെതിരെ ഉയർന്ന ഈ ശിക്ഷാവിധി വലിയ ചർച്ചയായിട്ടുണ്ട്




Feedback and suggestions