15, September, 2026
Updated on 15, September, 2026 5
മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിനുള്ള വ്യക്തമായ തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വൻതോതിലുള്ള സാമ്പത്തിക ക്രമക്കേടുകളാണ് നടന്നിട്ടുള്ളതെന്നും, വിദേശത്തേക്ക് ഹവാല മാർഗ്ഗത്തിലൂടെ പണം കടത്തിയതിൽ മുൻ മന്ത്രിയും വീണയുടെ പങ്കാളിയുമായ പി.എ. മുഹമ്മദ് റിയാസിന് പ്രധാന പങ്കുണ്ടെന്നും കേന്ദ്ര ഏജൻസി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ലഭിച്ച ഇരുപത്തിയഞ്ച് പേജുള്ള റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. റിയാസിന്റെ ഓഫീസിലെ ജീവനക്കാരും അടുത്ത സുഹൃത്തുക്കളും ഈ ഇടപാടുകളിൽ പങ്കാളികളായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.