വിജയിയെ കെട്ടിപ്പിടിക്കണം’; ജന്തർ മന്തറിന് സമീപം നടുറോഡിൽ കിടന്ന് യുവതി, വീഡിയോ വൈറൽ


3, October, 2026
Updated on 3, October, 2026 7


തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ നടൻ ദളപതി വിജയിയെ കെട്ടിപ്പിടിക്കണമെന്ന ആവശ്യവുമായി ഡൽഹിയിലെ ജന്തർ മന്തറിന് സമീപം നടുറോഡിൽ കിടന്ന യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പ്രതിഷേധത്തിനിടെ റോഡിൽ കിടന്ന യുവതിയെ മാറ്റാൻ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഇവർ വഴങ്ങാൻ തയ്യാറായില്ല.എന്തുകൊണ്ടാണ് ഇവിടെ കിടക്കുന്നതെന്ന് പൊലീസ് ചോദിച്ചപ്പോൾ, വിജയിയെ നേരിൽ കാണണമെന്നും അദ്ദേഹത്തെ കെട്ടിപ്പിടിക്കണമെന്നുമായിരുന്നു യുവതിയുടെ മറുപടി. വിജയ് വന്ന് തന്നെ കെട്ടിപ്പിടിക്കുന്നതുവരെ ഇവിടെനിന്ന് പോകില്ലെന്നും ഇത് തന്റെ അവകാശമാണെന്നും യുവതി പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.




റോഡിൽ കിടക്കുന്നത് യാത്രക്കാർക്കും പൊലീസിനും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വീഡിയോയിൽ ഒരാൾ യുവതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ തന്റെ ആവശ്യത്തിൽ നിന്ന് പിന്മാറാൻ യുവതി തയ്യാറായില്ല. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ യുവതിയെ റോഡിൽനിന്ന് മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം.സെപ്റ്റംബർ 29-ന് ചിത്രീകരിച്ചതെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിൽ വിജയ് യുവതിയെ കാണാനോ സംസാരിക്കാനോ എത്തിയതായി സ്ഥിരീകരണമില്ല. യുവതിയുടെ പേരോ, ജന്തർ മന്തറിലെത്തിയ സാഹചര്യങ്ങളോ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടില്ല.സംഭവം സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങൾക്കാണ് വഴിവെച്ചത്. ചിലർ യുവതിയുടെ നടപടിയെ പരിഹസിച്ചപ്പോൾ, മറ്റുചിലർ പൊതുനിരത്തിൽ ഇത്തരത്തിൽ പ്രതിഷേധം നടത്തിയതിനെ ചോദ്യം ചെയ്തു.


















Feedback and suggestions