ട്രംപ് മദ്യപാനി, അവസരം കിട്ടിയാൽ പ്രതികാരം ചെയ്യുന്ന വ്യക്തി:വിവാദ പരാമർശവുമായി സൂസി വൈൽസ്


17, December, 2025
Updated on 17, December, 2025 17



ന്യൂയോർക്ക്: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ച് വിവാദ പരാമർശമുമായി വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്.. വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിലാണ് ഇത്തര ത്തിലൊരു പരാമർശം നടത്തിയത്.ട്രംപ് തികഞ മദ്യപാനിയായും അവസരം ലഭിക്കുമ്പോൾ പ്രതികാരത്തിനായി നീക്കം നടത്തുന്ന വ്യക്തിയാണെന്നും അവർ കൂട്ടിച്ചേർത്തു.


അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്‌കിനെ ‘കെറ്റാമൈൻ ഉപഭ ക്താ വ്’എന്നും സൂസി വൈൽസ് വിശേഷിപ്പിച്ചു. മസ്‌ക് പകൽ സമയത്ത് എക്സിക്യൂട്ടീവ് ഓഫീസ് ബിൽഡിങ്ങിൽ സ്ലീപ്പിങ് ബാഗിൽ ഉറങ്ങുന്ന വിചിത്രജീവിയാണെന്നും . യുഎസ്എഐഡി പിരിച്ചുവിട്ട മസ്കിന്റെ രീതി തന്നെ ഞെട്ടിച്ചെന്നും വൈൽസ് പറഞ്ഞു.അമേരിക്കയുടെ ‘ഗൂഢാലോചനാ സിദ്ധാന്തക്കാരൻ’ എന്നു അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസിനെ സൂസി വൈൽസ് വിശേഷിപ്പിച്ചു.


യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയുടെ എപ്റ്റൈൻ ഫയലുകൾ കൈകാര്യം ചെയ്‌ത രീതിയെയും സൂസി വൈൽസ് വിമർശിച്ചു. എപ്സ്റ്റൈൻ ഫയലുകളിൽ മുൻ പ്രസിഡന്റ്റ് ബിൽ ക്ലിന്റ നെതിരെ കുറ്റകരമായ തെളിവുകളുണ്ടെന്ന ട്രംപിന്റെ വാദം തെറ്റാണെന്നും വൈൽസ് പറഞ്ഞു.പരാമർശങ്ങൾ വിവാദമായ തോ ടെ, അഭിമുഖം തനിക്കെതിരായ ഗൂഢാ ലോച നയാണെന്ന് സൂസി വൈൽസ് ആരോപിച്ചു. ട്രംപിനെക്കുറിച്ചും ടീമിനെ ക്കുറിച്ചും പറഞ്ഞ നല്ല കാര്യങ്ങൾ ഒഴി വാക്കിക്കൊണ്ട്, ഭരണകൂടത്തെക്കുറിച്ച് പ്രതികൂലമായ ചിത്രം വരച്ചുകാട്ടാനായി തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാക്കുകൾ വളച്ചൊടിച്ചുവെന്ന് അവർ എക്‌സിൽ കുറിച്ചു.




Feedback and suggestions