14, February, 2026
Updated on 14, February, 2026 13
വാഷിംഗ്ടണ്‍: കരീബിയന്‍ കടലില്‍ മയക്കുമരുന്നു കടത്തുന്നുവെന്നാരോപിച്ച് അമേരിക്കന്‍ സൈന്യം ബോട്ടിനു നേരെ ആക്രമണം നടത്തി. ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.ആക്രമണ വിവരം അമേരിക്കന്‍ സൈന്യം തന്നെയാണ് വെളിപ്പെടുത്തിയത്.കരീബിയനിലെ പ്രധാനപ്പെട്ട മയക്കുമരുന്ന് കടത്ത് പാതയിലൂടെ സഞ്ചരിച്ച കപ്പല്‍ മയക്കുമരുന്ന് കടത്ത് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് യുഎസ് സതേണ്‍ കമാന്‍ഡ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇവര്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ ഒരു ബോട്ട് വെള്ളത്തിലൂടെ നീങ്ങിയതിനു ശേഷം തീപിടിച്ച് പൊട്ടിത്തെറിക്കുന്നത് കാണാം.വെള്ളിയാഴ്ചത്തെ ആക്രമണത്തോടെ, കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക് സമുദ്രത്തിലും സെപ്റ്റംബര്‍ ആദ്യം മുതല്‍ നടന്നത് 38 ആക്രമണങ്ങളായി. ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 133 ആയി ഉയര്‍ന്നു.
കരീബിയന്‍ ദ്വീപുകളില്‍ അടുത്തിടെ നടന്ന ശക്തമായ സൈനീക നീക്കത്തോടെ ഈ മേഖലയിലെ മുന്‍നിര മയക്കുമരുന്ന് കടത്തുകാര്‍ക്ക് എല്ലാ മയക്കുമരുന്ന് പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.ലാറ്റിന്‍ അമേരിക്കയിലെ കാര്‍ട്ടലുകളുമായി യുഎസ് സൈന്യം പോരാട്ടത്തിലാണെന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു,