ബ്രോങ്കറ്റൈസ് ബാധിച്ച രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞിനെ അമേരിക്ക നാടുകത്തിയതായി ആക്ഷേപം


19, February, 2026
Updated on 19, February, 2026 8


വാഷിങ്ടണ്‍: കുടിയേറ്റക്കാര്‍ക്കെതിരെ യുഎസ് യാതൊരു മാനുഷിക പരിഗണനയും നല്കുന്നില്ലെന്നും രണ്ടു മാസം മാത്രം പ്രായമുള്ള ബ്രോങ്കൈറ്റിസ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനെ യുഎസ് നാടുകടത്തിയെന്നും ആരോപണം. യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് പ്രതിനിധിയായ ജോക്വിന്‍ കാസ്ട്രോയാണ് ഇതുസംബന്ധിച്ച ആരോപണം ഉന്നയിച്ചത്.യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ ടെക്സസില്‍ നിന്നും മെക്സിക്കോയിലേക്ക് നാടുകടത്തിയവരിലാണ് ബ്രോങ്കൈറ്റിസ് ബാധിച്ചരണ്ടു മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നതെന്നു ജാക്വിന്‍ കാസ്ട്രോ എക്സ് പോസ്റ്റില്‍ കുറിച്ചു, രോഗിയായി കുഞ്ഞിനെയും കുടുംബത്തെയും നാടുകടത്തിയത് നീചമായ നടപടി എന്നാണ് കാസ്ട്രോ പറയുന്നത്. ഗുരുതരാവസ്ഥയില്‍ പ്രതികരണം പോലും ഇല്ലാതിരുന്ന കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താണ് രാജ്യത്ത് നിന്നും പുറത്താക്കിയത്. ഇക്കാര്യം ഇവരുടെ അഭിഭാഷകന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.എന്നാല്‍ നടപടികള്‍ പാലിച്ചാണ് കുഞ്ഞുള്‍പ്പെട്ട കുടുംബത്തെ നാടുകടത്തിയത് എന്നാണ് യുഎസ് ഇമിഗ്രേഷന്‍ അധികൃതരുടെ വാദം. അനധികൃതമായി അതിര്‍ത്തി കടന്ന കുട്ടിയുടെ അമ്മ മിറേയ സ്റ്റെഫാനി ലോപ്പസ്-സാഞ്ചസിനെ ടെക്സസിലെ ഈഗിള്‍ പാസിന് സമീപം ജനുവരി 21 നാണ് പിടികൂടിയത്. കോടതി നടപടികള്‍ക്ക് ശേഷമാണ് നാടുകടത്തല്‍. ഈ സമയത്ത് കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നില്ല. നാടുകടത്താന്‍ ആരോഗ്യപരമായി അനുലഭിച്ചിരുന്നു. അടിയന്തര ഘട്ടത്തെ നേരിടാനുള്ള വൈദ്യ സഹായം ഉള്‍പ്പെടെ നല്‍കിയാണ് നടപടി സ്വീകരിച്ചതെന്നും അധികൃതര്‍ വിശദീകരിക്കുന്നു.




Feedback and suggestions