കിഴക്കന്‍ പസഫിക്‌സ് സമുദ്രത്തില്‍ യുഎസ് സൈന്യത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു


25, April, 2026
Updated on 25, April, 2026 5


വാഷിംഗ്ടണ്‍ ഡിസി: കിഴക്കന്‍ പസഫിക്‌സ് സമുദ്രത്തില്‍ മയക്കുമരുന്ന് കടത്തുന്നതായി ആരോപിക്കപ്പെട്ട ഒരു ബോട്ടിനെതിരെ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുള്ള അറിയിപ്പ് അനുസരിച്ച് വെള്ളിയാഴ്ച്ചയാണഅ ആക്രമണം നടത്തിയത്. അമേരിക്കന്‍ മിലിറ്ററിയുടെ ഓപ്പറേഷന്റെ തുടര്‍ച്ചയാണിത്.


ട്രംപ് ഭരണകൂടം കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ലാറ്റിന്‍ അമേരിക്കന്‍ കടലുകളിലൂടെ മയക്കുമരുന്ന് കടത്തുന്നതായി സംശയിക്കുന്ന കപ്പലുകളെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ നടത്തിവരികയാണ്. ഇതുവരെ കുറഞ്ഞത് 183 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ചില ആക്രമണങ്ങള്‍ കരീബിയന്‍ സമുദ്ര പ്രദേശത്തും നടന്നു. എന്നാല്‍, ഈ കപ്പലുകള്‍ മയക്കുമരുന്ന് കടത്തിയിരുന്നുവെന്ന് തെളിയിക്കുന്ന തെളിവുകള്‍ സൈന്യം പുറത്തുവിട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ആക്രമണങ്ങള്‍ അമേരിക്ക ഈ മേഖലയിലേക്ക് വലിയ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച സമയത്താണ് ആരംഭിച്ചത്. ജനുവരിയില്‍ മുന്‍ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ നടപടിക്ക് മുന്‍പും ഇവ നടന്നിരുന്നു. പിന്നീട് അദ്ദേഹത്തെ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോയി മയക്കുമരുന്ന് കടത്ത് കേസുകളില്‍ കുറ്റം ചുമത്തിയെങ്കിലും, അദ്ദേഹം കുറ്റം നിഷേധിച്ചിട്ടുണ്ട്.വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ മയക്കുമരുന്ന് കടത്ത് നടക്കുന്ന പാതകളില്‍ സഞ്ചരിച്ചിരുന്ന ബോട്ടിനെയാണ് ലക്ഷ്യമിട്ടതെന്നാണ് യുഎസ് നിലപാട് . ആക്രമണത്തിന് മുന്‍പ് ബോട്ട് വെള്ളത്തിലൂടെ നീങ്ങുന്നതും പിന്നീട് സ്‌ഫോടനത്തില്‍ തീപിടിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.










Feedback and suggestions