ടെക്‌സാസിലെ ഷോപ്പിംഗ് സെന്ററില്‍ ബിസിനസ് മീറ്റിംഗിനിടെ വെടിവെപ്പ്: രണ്ടു പേര്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്കേറ്റു


6, May, 2026
Updated on 6, May, 2026 125


ടെക്‌സാസ്: ടെക്‌സാസിലെ ഷോ്പ്പിംഗ് സെന്ററില്‍ ബിസിനസ് മീറ്റിംഗിനിടെയുണ്ടായ വെടിവെയ്പില്‍ ര്ണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.ഡാലസില്‍ നിന്ന് 20 മയില്‍ അകലെ കാരോള്‍ട്ടണിലെ കൊറിയന്‍ ഷോപ്പിംഗ് സെന്ററിലാണ് ചൊവ്വാഴ്ച രാവിലെ വെടിവെപ്പ് നടന്നത്.

സംഭവത്തിന് പിന്നാലെ പ്രതിയെ സമീപ പ്രദേശത്തു നിന്നും പിടികൂടിയതായി പോലീസ അറിയിച്ചു.


പ്രാദേശിക സമയം രാവിലെ 10 ന് മുമ്പ് ”കെ ടൗണ്‍ പ്ലാസ”യില്‍ വെടിവെപ്പ് നടന്നതായിപോലീസിനു വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. സംഭവസ്ഥലത്ത് രണ്ട് പേര്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി കാരോള്‍ട്ടണ്‍ പോലീസ് മേധാവി റോബര്‍ട്ടോ അറഡോണ്ടോ അറിയിച്ചു. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമല്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.69 വയസ്സുള്ള സ്യൂങ് ഹാന്‍ ഹോ എന്നയാളെയാണ് വെടിവെയ്പ് നടത്തിയത്.ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നതായും യാദൃശ്ചികമായുണ്ടായതല്ലെന്നും പോലീസ് മേധാവി വ്യക്തമാക്കി. ബിസിനസ് ആവശ്യത്തിനായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണഅ പ്രതി വെടി ഉതിര്‍ത്തത്. മരണപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല






Feedback and suggestions