അതിമാരകമായ ഹന്റാവൈറസ് പടരുന്നു ; അടിയന്തര വാർത്താ സമ്മേളനം വിളിച്ച് ലോകാരോഗ്യ സംഘടന


7, May, 2026
Updated on 7, May, 2026 4



ആഗോളതലത്തിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ച് അതിമാരകമായ ഹന്റാവൈറസ് പടരുന്നു. അറ്റ്ലാന്റിക് സമുദ്രത്തിൽ നങ്കൂരമിട്ടിരിക്കുന്ന വിനോദസഞ്ചാര കപ്പലിൽ ആണ് വൈറസ് ബാധ ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്നത്. വൈറസ് ബാധയെ തുടർന്ന് ഇതുവരെ 3 പേർ മരിച്ചു. നിലവിൽ 8 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന (WHO) അടിയന്തര വാർത്താ സമ്മേളനം വിളിക്കുകയും കപ്പലിൽ നിന്ന് നേരത്തെ ഇറങ്ങിപ്പോയ 40 യാത്രക്കാർക്കായി തിരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്തു. 


ഈ വൈറസ് ബാധയ്ക്ക് പിന്നിൽ 'ആൻഡീസ്' എന്ന അപകടകാരിയായ വകഭേദമാണെന്നാണ് വാർത്താ സമ്മേളനത്തിൽ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത്. 

അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച 'എംവി ഹോണ്ടിയസ്' എന്ന കപ്പലിലാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. നിലവിൽ ഈ കപ്പൽ ആഫ്രിക്കൻ തീരത്തായ കേപ് വെർഡെയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുകയാണ്. സാധാരണ ഹന്റാവൈറസുകൾ എലികളിൽ നിന്ന് മനുഷ്യരിലേക്ക് മാത്രമേ പടരാറുള്ളൂ. എന്നാൽ, ആൻഡീസ് വകഭേദം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പടരാൻ ശേഷിയുള്ളതാണ്. ഇതാണ് ആരോഗ്യവിദഗ്ധരെ കൂടുതൽ ആശങ്കയിലാക്കുന്നത്....




Feedback and suggestions