ഇറാനെതിരേ എന്തു നടപടിക്കും ഇസ്രയേൽ സജ്ജമെന്ന് നെതന്യാഹു


7, May, 2026
Updated on 7, May, 2026 64


ജറുസലം.:ഏതു സാഹചര്യത്തിലും ഇറാനെതിരേ അതി ശക്തമായ നിലപാട് സ്വീകരിക്കാൻ ഇസ്രയേൽ സജ്ജമാണെ ന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. എല്ലാ സാധ്യതകളെയും നേരിടാൻ തയാറെടുക്കാൻ സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


സുരക്ഷാ മന്ത്രിസഭാ യോഗത്തിലാണ് നെതന്യാഹുവിന്റെ പ്രതികണം.ഇതിനിടെ സംഘർഷം അവസാനിപ്പിക്കുന്നതിന്റ ഭാഗമായിഅണുവായുധ പദ്ധതിയുമായി ബന്ധപ്പെട്ട യുറേനിയം സമ്പുഷ്‌ടീ കരണത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ ഇറാൻ വഴങ്ങിയെന്നാണു സൂചന. ഈ സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാൻ യുഎസും ഇറാനും തമ്മിൽ ഉടൻ ധാരണയായേക്കുമെന്ന സൂചനകൾ ശക്തം.ഇതിനിടെ യുഎഇയ്ക്കു നേരെ വ്യോമാക്ര മണം നടത്തിയെന്ന ആരോപണം തള്ളി ഇറാൻ. അടുത്ത ദിവസങ്ങളിലൊന്നും യുഎഇയെ ലക്ഷ്യമിട്ട് മിസൈലാക്രമണമോ ഡ്രോൺ ആക്രമണമോ നടത്തിയിട്ടില്ലെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൽഫഘാരി പറഞ്ഞു.ഇതിനിടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച പ്രോജക്‌ട് ഫ്രീഡം എന്ന പദ്ധതിയെ തള്ളിക്കളഞ്ഞ് ഇറാൻ. ഇത് പ്രോജക്ട് ഡെഡ്‌ലോക്ക് ആണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ‌ി പരിഹസിച്ചു. പാക്കിസ്ഥാന്റെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തിൽ സൈനിക ഇടപെടലുകൾ സ്‌ഥിതി വഷളാക്കുമെന്നും അരാഗ്‌ചി ചുണ്ടിക്കാട്ടി.




Feedback and suggestions