ഇറാനിൽ കാലുകുത്തിയാൽ അമേരിക്കൻ സൈന്യത്തിന് ദുരന്തം’; വാഷിങ്ടണിന് കടുത്ത മുന്നറിയിപ്പുമായി ടെഹ്‌റാൻ


2, November, 2026
Updated on 2, November, 2026 11


അമേരിക്കൻ സൈന്യം കരയാക്രമണത്തിന് മുതിർന്നാൽ ഇറാൻ സൈനികരുടെ ശവപ്പറമ്പായി മാറുമെന്ന് മുന്നറിയിപ്പ് നൽകി ടെഹ്‌റാൻ. പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുള്ള അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ അതിശക്തമായ ആക്രമണം നടത്തുമെന്നും ഇറാൻ വ്യക്തമാക്കി. അതേസമയം, ഇറാനെതിരായ യുദ്ധം അധികം വൈകാതെ അവസാനിപ്പിക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. സൈനിക നീക്കത്തിലൂടെയോ നയതന്ത്ര ചർച്ചകളിലൂടെയോ യുദ്ധത്തിന് വിരാമമിടുമെന്നും ട്രംപ് പറഞ്ഞു.


ഇറാനുമായി സമാധാന കരാറിലെത്താൻ തിരക്കുകൂട്ടുന്നില്ലെന്നും ചർച്ചകൾ തുടരുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ശനിയാഴ്ച ഇറാൻ വിഷയം ചർച്ച ചെയ്തതായും അദ്ദേഹം സ്ഥിരീകരിച്ചു. അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാനെതിരായ സൈനിക നടപടി പുനരാരംഭിക്കാൻ നെതന്യാഹു സമ്മർദം ചെലുത്തുന്നുവെന്ന ഇസ്രയേലിലെ ചാനൽ 12ന്റെ റിപ്പോർട്ടിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.


അതിനിടെ, ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ റോക്കറ്റ് ആക്രമണമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. രണ്ട് എണ്ണക്കപ്പലുകൾ കടൽ മൈനുകളിൽ ഇടിച്ച് പൊട്ടിത്തെറിച്ചതായും ഇറാൻ അവകാശപ്പെട്ടു. സ്ഫോടനത്തെ തുടർന്ന് ഒരു എണ്ണക്കപ്പലിന് തീപിടിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡും അറിയിച്ചു. മേഖലയിലെ കപ്പൽ ഗതാഗതവും സുരക്ഷാ സാഹചര്യങ്ങളും കൂടുതൽ ആശങ്കയിലായിരിക്കുകയാണ്.




Feedback and suggestions